2009, ജനു 17

സ്ത്രീധനത്തിനെതിരെ............?

Get a real-time hit counter here.

vaya

vayaനാട് മുസ്ലിം ഓര്‍ഫനേജ് എന്ന് കേള്‍ക്കാത്തവര്‍ ധാരാളമുണ്ടയിരിക്കാം. വളരേയധികം കൊട്ടിയാഘോഷിക്കപെട്ട മഹാസമ്മേളനങ്ങള്‍ നടത്താത്തത് കൊണ്ടോ ഗ്രൂപ്പ് വഴക്കുകളില്‍ നിന്നും മാറി നില്ക്കുന്നത് കൊണ്ടോ ആവാം സ്ഥാപനം പത്രതാളുകളില്‍ ഇടം നേടാതെ പോയത് .എന്നാല്‍ സ്ത്രീധനതിനെതിരെ ഈ സ്ഥാപനം നടത്തുന്ന സമൂഹ വിവാഹ സംഗമം ഇന്നു പത്രതാളുകളില്‍ മാത്രമല്ല ഈസമൂത്തെ സ്നേഹിക്കുന്നവരുടെ നെഞ്ചകങ്ങളിലും മാറ്റി നിര്‍ത്താനാവാത്ത സ്ഥാനം നേടിയെടുത്തിട്ടുണ്ട് എന്നതാണ് സത്യം . ബഹു മാന്യരായ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ , ജമാല്‍ സാഹിബ്‌ തുടങ്ങിയ യതീം ഖാന സാരഥികളുടെ നേതൃത്ത്വത്തില്‍ 2007may മാസം നടന്ന വിവാഹ സംഗമത്തില്‍ പങ്കെടുക്കാനാണ്‌ ഈയുള്ളവന്‍ കൂട്ടുകാരോടൊപ്പം യതീം ഖാനയിലെത്തിയത്. ഹോട്ടല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബേക്കറി രംഗത്ത് ജിദ്ദയിലെ പ്രശസ്തമായ ദീമയുടെ സുലൈമാനിയ്യ ബ്രാഞ്ചിലുള്ള തൊഴിലാളികള്‍ മുന്‍കയ്യെടുത്തു സ്വരൂപിച്ച ഫണ്ടില്‍നിന്നും ഒരു വന്‍തുക യതീം ഖാനയില്‍ എല്പിക്കുന്നതുനു വേണ്ടിയാണു ഞങ്ങള്‍ അവിടെ എത്തിയത് .നേതാക്കന്മാരുടെയോ ജനലക്ഷങ്ങളുടെയോ സനിധ്യമയിരുന്നില്ല ശ്രദ്ദേയമായത്. മറിച്ചു, 45 ഓളം വരുന്ന യുവ കോമളന്മാര്‍ ജാതിമത ചിന്തകള്‍ക്കതീതമായി ഒരേ വേദിയില്‍ അണിനിരന്നപ്പോള്‍ സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായി മാറിയിട്ടുള്ള സ്ത്രീധനമെന്ന ശാപത്തിനെതിരെ ഉയര്‍ത്താന്‍ കഴിയുന്ന ഏറ്റവും വലിയ വെല്ലുവിളിയായിമാറി അത് . സത്യത്തില്‍ കമ്പോളത്തില്‍ വില പറയപ്പെടുന്നു മാടുകളെ പോലെ വിശുദ്ധ ദാമ്പത്യത്തെ കാണുന്നവര്‍ ലജ്ജിച്ചു തലതഴ്ത്തേണ്ട സന്ദര്‍ഭമായിരുന്നു അത് .വ്യത്യസ്ത മതസ്ഥരായ 45 ഇണക്കുരുവികള്‍ !!റബ്ബേ ഇവര്ക്ക് തുണയാകണേ.
സൌദി അറേബ്യയില്‍ വിയര്‍പ്പൊഴുക്കുന്ന ലക്ഷക്കണക്കിന്‌ മലയാളികള്‍ക്കിടയില്‍ 6൦0 ഓളം പേര്‍ക്ക് തൊഴില്നല്കുന്ന ദീമ പോലുള്ളൊരു സ്ഥാപനത്തെ പരിചയപ്പെടുതണ്ടി വരില്ല എന്ന് തോന്നുന്നു. 95 ശതമാനം മലയാളികള്‍ ഉള്ള ഒരു സ്ഥാപനത്തിലെ ഏതാനും ചിലര്‍ അവരില്‍ ഉരുത്തിരിഞ്ഞ ചെറിയ ഒരു ആശയത്തിന്റെ പൂര്‍ണതക്കുവേണ്ടി ആത്മാര്‍ഥമായി ശ്രമിച്ചപ്പോള്‍ അതൊരു വലിയ സംരംഭയിതീരുകയും അതുവഴി ഇതു പോലൊരു വിവാഹ മാമാങ്കതിലേക്ക് നല്ല ഒരു തുക നല്കി സഹകരിക്കാന്‍ സാധിച്ചതും അഭിനന്ദനീയം തന്നെ. മുസ്ലിം സമുദായത്തില്‍ മാത്രമല്ല ഇതര സമുദായങ്ങളിലും പടര്ന്നു പിടിച്ച ഏറ്റവും വലിയ ശാപമായ സ്ത്രീധനം എന്ന മഹാവിപത്തിനെ ക്കുറിച്ച് ബോധവന്മാരായഏതാനും ചെറുപ്പക്കാര്‍ സഹപ്രവര്തകരില്‍നിന്നു മാസവരിയായും സംഭാവനകളായും സ്വരൂപിച്ചെടുത്ത ലക്ഷക്കണക്കിന്‌ രൂപ കൊണ്ടു ഇത്തരം സംരംഭങ്ങള്‍ക്ക്‌ പിന്തുണ നല്കുന്നത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന പ്രവാസികള്‍ക്ക് മാതൃകയാകേണ്ടതാണ്.
ഈ മഹത്തായ സംരംഭത്തിന്റെ സാരഥികള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഏകതേശം അഞ്ഞൂറോളം പെണ്‍കുട്ടികള്‍ക്ക് വരന്മാരെ നല്കാന്‍ അവര്ക്കു ഇതിനകം സാധിച്ചിട്ടുണ്ട് .പ്രശംസനീയമായ ഈ പ്രവര്‍ത്തനങ്ങള്‍ അള്ളാഹു അവരില്‍ നിന്നു സല്കര്‍മമായി സ്വീകരിക്കട്ടെ ആമീന്‍ .
തിരിച്ചു പോരുമ്പോള്‍ താമരശ്ശേരി ചുരത്തിനു മുകളില്‍ നിന്നുകൊണ്ട്‌ താഴേക്ക്‌ നോക്കിയാല്‍ കാണുന്ന നീണ്ടു നിവര്‍ന്നു കിടക്കുന്ന മലബാര്‍ പ്രദേശത്തെക്ക് നോക്കി എനിക്ക് ചോദിക്കനുണ്ടയിരുന്നത്- സമൂഹത്തിന്റെ അകത്തളങ്ങളില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകള്‍ നെഞ്ചിലേറ്റാന്‍ , നമ്മുടെ നാരിമാരുടെ നെഞ്ചകം പൊട്ടിയ കണുനീരുകള്‍ക്ക് പരിഹാരം കാണാന്‍ , നൂറു കണക്കിന് ജാതി മത സംകടനകള്‍ സാംസ്‌കാരിക സാമൂഹിക രംഗത്ത് പ്രവര്ത്തിക്കുന്ന ഈപ്രദേശത്ത് ഇത്തരമൊരു വിവാഹസംഗമ വിപ്ലവം നടത്താന്‍ തന്റെടമുള്ള ആരെങ്കിലുമുണ്ടോ എന്നായിരുന്നു.
അംബര ചുംബികളായ മിനാരങ്ങളും വര്‍ണാഭമായ താഴികക്കുടങ്ങളും കൊണ്ടു മോടിപിടിപ്പിച്ച മനോഹരമായ രണ്ടും മൂന്നും പള്ളികള്‍ ഗ്രാമങ്ങളുടെ പോലും മുഖ മുദ്രയായി മാറിയ ഇന്നു ,കൊണ്ഗ്രീറ്റ് കെട്ടിടങ്ങളുടെ എണ്ണവും വണ്ണവും നോക്കി സംഘടന ശക്തി അളക്കുന്ന ഇന്നു , ഇത്തരം ചിന്തകള്‍ക്ക് പ്രസക്തി ഉണ്ടാകേണ്ടിയിരിക്കുന്നു.